നാല്‍പ്പതിലധികം കേന്ദ്ര സര്‍വ്വകലാശാലകളിലെ പഠന സാധ്യത പരിചയപ്പെടുത്തി; ഉപരിപഠന സാധ്യതകളുടെ വാതില്‍ തുറന്ന് കൊയിലാണ്ടിയില്‍ എം.എസ്.എഫിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം


കൊയിലാണ്ടി: ഉപരിപഠന സാധ്യതകളുടെ വാതില്‍ തുറന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി CUET – UG ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിയില്‍ ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാല്പതിലധികം കേന്ദ്ര സര്‍വ്വകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ CUET എന്‍ട്രന്‍സ് പരീക്ഷയെ കുറിച്ചും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി.

എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. ഷിബില്‍ പുറക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഹമ്മദ് അംജദ്, ആഷിക ഖാനം, ഹാദിഖ് ജസാര്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

ആഫ്രിന്‍ നുഹ്‌മാന്‍, ഫസീഹ്.സി, സഹദ് കോട്ടക്കല്‍, തൂഫൈല്‍ വരിക്കോളി, റഫ്ഷാദ് വലിയമങ്ങാട്, റോഷന്‍ പാലക്കുളം എന്നിവര്‍ സംസാരിച്ചു. സിഫാദ് ഇല്ലത്ത് സ്വാഗതവും റെനിന്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.