നെസ്റ്റില്‍ രോഗികള്‍ക്ക് ഉന്നത ഗുണനിലവാരത്തിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനും നൂതന സംവിധാനങ്ങള്‍; ഓട്ടോക്ലെവ് സംവിധാനത്തിന് തുടക്കമായി


കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറില്‍ ഓട്ടോക്ലെവ് സംവിധാനത്തിന് തുടക്കമായി. രോഗികള്‍ക്ക് ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനും വേണ്ടിയുള്ള ഏറ്റവും നൂതനമായ സംവിധാനമാണ് ഓട്ടോക്ലെവ്.

ഓട്ടോക്ലെവ് ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. പാലിയേറ്റീവ് ദിനാചരണ പരിപാടികളും നെസ്റ്റില്‍ നടന്നു. ഇതിനോടനുബന്ധിച്ച് വീട്ടിലെ പ്രായമായവരുടെ സുരക്ഷിതത്വത്തിലും മാനസികാരോഗ്യത്തിലും പുതുതലമുറയ്ക്കുള്ള പങ്ക് ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള ‘ജനറേഷന്‍സ് യുണൈറ്റഡ്’ എന്ന ക്യാമ്പയിനും ഇന്നു തുടക്കം കുറിച്ചു. ഡോക്ടര്‍ ഫര്‍സാന സംവദിച്ച ചടങ്ങില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ചടങ്ങില്‍ നെസ്റ്റ് ട്രഷറര്‍ ടി.പി.ബഷീര്‍ സ്വാഗതം പറയുകയും ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനിസ്.ടി.കെ ക്യാമ്പയിനിനെ കുറിച്ച് വിശദീകരിച്ചു. കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, ഹാഷിം പുന്നക്കല്‍, ലത്തീഫ്, മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.[mid4