പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്നു; ലോക പാലിയേറ്റീവ് ദിനം ആചരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്തും
മേപ്പയ്യൂര്‍: ലോക പാലിയേറ്റീവ് ദിനം ആചരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന പരിപാടിയില്‍
പാലിയേറ്റീവ് രോഗികളും, കുടുംബാഗങ്ങളും ഒത്തുചേര്‍ന്നു.
പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയൂര്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വി.പി. രമ, സെക്രട്ടറി അനില്‍കുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍, ഡോ: പി. മുഹമ്മദ്, വി.പി ബിജു ശ്രീനിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, ജെ.എച്ച.ഐ ഗിരീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: വി.വി. വിക്രം സ്വാഗതവും, പാലിയേറ്റീവ് നേഴ്‌സ് ശോഭന കെ.ജി നന്ദി പറഞ്ഞു.