ഉപയോഗിക്കാത്ത യുപിഐ ഐഡികള്‍ ഉണ്ടോ? ജനുവരി മുതല്‍ ഉപോയഗ ശൂന്യമായ യുപിഐ ഐഡികള്‍ക്ക് വിലക്ക്


കോഴിക്കോട്: ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യൂപിഐ ഐഡികള്‍ക്ക് ജനുവരി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തും. ഐഡികളും നമ്പറുകളും ഉപയോഗിച്ച് ജനുവരി മുതല്‍ പണം സ്വീകരിക്കാന്‍ താല്‍ക്കാലിക വിലക്കു നേരിട്ടേക്കാം.

ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഉത്തരവ്.

ജനുവരി മുതല്‍ ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം.