അത്തോളിയില്‍ രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്കന് കിണറ്റില്‍ മരിച്ചനിലയില്‍
അത്തോളി: അത്തോളി ചോയ് ബസാറില്‍ മധ്യവയസ്കന് കിണറ്റില്‍ വീണ് മരിച്ചു. നെല്ലായിയില്‍ സനല്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. വീട്ടിനടുത്തെ പറമ്പിലെ കിണറ്റില്‍ വീണ ഇയാളെ കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ റസ്ക്യൂ നെറ്റ് ഉപയോഗിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ.ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇ.എം, ശ്രീരാഗ് എംവി, റിനീഷ്.പി.കെ, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.