സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന; പവന് കൂടിയത് 160 രൂപ, വിശദമായി അറിയാം..


കോഴിക്കോട്: ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടക്കം കുറിക്കുമ്പോള്‍ വിപണിയെ ചൂടുപിടിപ്പിച്ച് സ്വര്‍ണ്ണ വിലയിലും വര്‍ധനവ് ഉണ്ടായിരിക്കുകയാണ്.് 160 രൂപ കൂടിയതോടെ പവന് 46,560 രൂപയായി.

20 രൂപയുടെ വര്‍ധനവാണ് ഗ്രാമില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5820 രൂപയാണ്. ഇന്നലെ സ്വര്‍ണ്ണത്തിന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന് 46,400 രൂപയായിരുന്നു വിപണയില്‍ കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വില.

ഈ മാസം ഡിസംബര്‍ നാലിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5885 എന്നതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 47,080 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. റെക്കോഡിലേക്ക് കേവലം 600 രൂപയുടെ വ്യത്യാസമെ നിലവില്‍ ഉണ്ടായിരുന്നുളളൂ.

ഈ മാസം സ്വര്‍ണ്ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഡിസംബര്‍ 13 നാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 45320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5665 രൂപയും ആയിരുന്നു അന്ന് വില.

46000 രൂപക്ക് മുകളില്‍ ആണ് ഒരു പവന്‍ സ്വര്‍ണം ഈ മാസങ്ങളില്‍ 13 ദിവസങ്ങളിലായി വിറ്റഴിച്ചത്. ഇനിയുള്ള ഒരാഴ്ചയില്‍ സ്വര്‍ണത്തിന് കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിലയിരുത്തല്‍. [mid5]