‘നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്’; ഭിന്നശേഷിക്കാരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ക്യാമ്പയിനുമായി നിയാര്‍ക്ക്


കൊയിലാണ്ടി: ഭിന്നശേഷിക്കാരെ സമൂഹം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിക്കൊണ്ട് നിയാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ‘നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്’ ന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ് ബോസ് ഫെയിമും ആയ നാദിറ മെഹറിന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തുകയും, ട്രഷറര്‍ ടി പി ബഷീര്‍ സ്വാഗതം പറയുകയും ചെയ്തു. ഡോക്ടര്‍ സൗമ്യ വിശ്വനാഥ് ക്യാമ്പയിന്‍ സന്ദേശം നല്‍കി. അബ്ദുല്‍ ഹാലിക്ക് അബൂബക്കര്‍ (ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍), എം.വി.ഇസ്മായില്‍, അര്‍ഷക്, പി.ടി.എ പ്രസിഡന്റ് ഡോ.അഞ്ജന, അഞ്ജലി കൃഷ്ണ, ഷഹാന റിനു, പ്രകന്യ, ഐശ്വര്യ, വിഷ്ണുപ്രിയ, ധനശ്രീ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇതോടനുബന്ധിച്ച് കുട്ടികളുടെയും, രക്ഷകര്‍ത്താക്കളുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.