കപ്പില്‍ ആര് മുത്തമിടും! കോഴിക്കോട് സിറ്റിയുടെ കുതിപ്പിന് തടയിടാന്‍ കൊയിലാണ്ടിക്കാവുമോ? നിലവിലെ പോയിന്റ് നില ഇങ്ങനെ
പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തില്‍ പോയിന്റ് നിലയില്‍ കുതിപ്പ് തുടര്‍ന്ന് കോഴിക്കോട് സിറ്റി. 650 പോയിിന്റുകളാണ് കോഴിക്കോട് സിറ്റി നേടിയത്. കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 587 പോയിന്റുകളാണ് കൊയിലാണ്ടി ഉപജില്ലയ്ക്ക് ലഭിച്ചത്.
കൊയിലാണ്ടിയ്ക്ക് തൊട്ടുപിന്നിലായി ബാലുശ്ശേരി ഉപജില്ലയിലും നാലാം സ്ഥാനത്ത് കൊടുവള്ളി ഉപജില്ലയുമുണ്ട്. ഇന്ന് നടന്ന മത്സരങ്ങളുടെ ഫളം പുറത്തുവരുന്നതോടെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഉപജില്ലയ്ക്കുള്ള കപ്പ് ആരുനേടുമെന്ന ചിത്രം കുറേക്കൂടി വ്യക്തമാകും.
സ്‌കൂളുകളില്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 192 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 163 പോയിന്റുമായി മേമുണ്ട എച്ച്.എസ്.എസ് ആണ് രണ്ടാമത്. ആതിഥേയരായ പേരാമ്പ്ര മൂന്നാം സ്ഥാനത്തുണ്ട്. 140 പോയിന്റുകളാണ് പേരാമ്പ്രയ്ക്ക് ലഭിച്ചത്. കൊയിലാണ്ടി ഉപജില്ലയിലെ തിരുവങ്ങൂര്‍ അഞ്ചാം സ്ഥാനത്താണ്.
കലോത്സവ നഗരയില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. ഒട്ടുമിക്ക വേദികളിലെയും സദസ്സ് നിറഞ്ഞിരിക്കുകയാണ്. ഒപ്പന മത്സരങ്ങള്‍ നടക്കുന്ന പ്രധാന വേദിയ്ക്ക് മുന്നില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണുള്ളത്.