‘കലയുടെ കലവറ പേരാമ്പ്ര..’ ഡി.ഡി.ഇ വരികളെഴുതി, ഇത്തവണയും കലോത്സവ സ്വാഗത ഗാനത്തിന് സംഗീതം നല്‍കി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദീപ്‌ന ടീച്ചര്‍


പേരാമ്പ്ര: ”കലയുടെ കലവറ, കലയുടെ നിറപറ, കലയുടെ നിലവറ പേരാമ്പ്ര” ജില്ലാ കലോത്സവത്തിന് കൊടിയുയര്‍ത്തിക്കൊണ്ട് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയില്‍ സ്വാഗതഗാനമുയര്‍ന്നപ്പോള്‍ അതില്‍ കൊയിലാണ്ടിക്കുമുണ്ട് അഭിമാനിക്കാന്‍. കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകര്‍ ചേര്‍ന്ന് മനോഹരമായി ആലപിച്ച സ്വാഗതഗാനത്തിന് സംഗീതമൊരുക്കിയത് കൊയിലാണ്ടിക്കാരിയാണ്. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീതാധ്യാപിക ഡോ. ദീപ്‌ന അരവിന്ദ്.

ഇത് രണ്ടാംതവണയാണ് ജില്ലാ കലോത്സവ സ്വാഗത ഗാനത്തിന് ദീപ്‌ന ടീച്ചര്‍ സംഗീതം നല്‍കുന്നത്. ഡി.ഡി.ഇ മനോജ് കുമാറാണ് കലോത്സവ സ്വാഗതഗാനത്തിന്റെ വരികള്‍ എഴുതിയത്. കഴിഞ്ഞവര്‍ഷം വടകര നടന്ന കലോത്സവത്തിലും ഡി.ഡി.ഇയുടെ വരികള്‍ക്ക് ദീപ്‌ന ടീച്ചര്‍ സംഗീതം നല്‍കിയിരുന്നു. ജില്ലയിലെ സംഗീത അധ്യാപകര്‍ അന്ന് തന്റെ പേര് നിര്‍ദേശിക്കുകയായിരുന്നെന്നും അങ്ങനെയാണ് സ്വാഗതഗാനം ചിട്ടപ്പെടുത്താന്‍ അവസരം ലഭിച്ചതെന്നും വീണ്ടും അവസരം നേടിയെത്തിയത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ദീപ്‌ന ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയ ദീപ്‌ന കുട്ടിക്കാലം മുതലേ സംഗീത രംഗത്ത് സജീവമാണ്. നൃത്തപരിപാടികളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. പന്തലായനി സ്വദേശിനിയാണ്.

പാടിയവര്‍:
ഹണി പി.ടി (ചക്കാലക്കന്‍ എച്ച്.എസ്.എസ്), സുമേഷ് സി.ജി (സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി കൂടത്തായി), ഇന്‍സാഫ് (എം.ജെ.എച്ച്.എസ്.എസ് ഏളേറ്റില്‍), ലീഷ്മ പി.വി (ജി.ജി.എച്ച്.എസ്.എസ് ഫറൂഖ്), സജിത. കെ.കെ (ജി.എച്ച്.എസ് വന്‍മുഖം), ഡോ. അപര്‍ണ പ്രദീപ് (ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്), സരത് കുമാര്‍ ആര്‍ (ബി.ടി.എം എച്ച്.എസ്.എസ് തുറയൂര്‍), അനുഗ്രഹ് എസ്.കെ (കുട്ടമ്പൂര്‍ എച്ച്.എസ്.എസ് ), സജ്‌ന. പി.എസ് (ജി.എച്ച്.എസ്.എസ് മണിയൂര്‍), ടീന ജോയ് (ജി.എച്ച്.എസ്.എസ് നരിക്കുനി), രാധേഷ് ബാബു കെ (സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വെലംകോട്), ലക്ഷ്മി.എസ് (സി.എം.സി ഗേള്‍സ് സ്‌കൂള്‍ എലത്തൂര്‍), ഡോ.ഷിജി രാജന്‍ (ജി.എച്ച്.എസ്.എസ് ചോറോട്), നൗഫല്‍ ബാബു (ജി.എച്ച്.എസ്.എസ് കല്ലാച്ചി), ലിബിത്ത് കെ.(സി.എച്ച്.എസ്.എസ് വാണിമേല്‍), സ്വപ്‌ന പി.വി.എസ് എരഞ്ഞിക്കല്‍, സുജിത്ത് തോമസ് (സാവിയോ എച്ച്.എസ്.എസ് ദേവഗിരി), സൗമ്യ.എം (സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വടകര), ജോണ്‍സണ്‍ ജോസഫ് (സെന്റ് മേരീസ് എച്ച്.എസ് മരുതോങ്കര), ബാബു എം.കെ. (ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), ജയപ്രഭ എന്‍.കെ (ജി.വി.എച്ച്.എസ്.എസ് പയ്യോളി), സ്‌നേഹ.കെ.ടി (ജി.വി.എച്ച്.എസ്.എസ് അത്തോളി), സ്‌നേഹ വി.പി (ജെ.എന്‍.എം ജി.എച്ച്.എസ്.എസ് പുതുപ്പണം), സജിന കെ.കെ (ജി.വി.എച്ച്.എസ്.എസ് കിനാശ്ശേരി). സുധീര്‍ ഉച്ചക്കാവില്‍ (നന്മണ്ട എച്ച്.എസ്), സംഗീതം പത്മനാഭന്‍ (കെ.ആര്‍.എച്ച്.എസ്.എസ് പുറമേരി), ശരത് ആര്‍.എസ് (എം.ജെ. വി.എച്ച്.എസ്.എസ് വില്ല്യാപ്പള്ളി).