കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന് നല്‍കി


കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രം നല്‍കി വരാറുള്ള തൃക്കാര്‍ത്തിക പുരസ്‌ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നല്‍കി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ് നല്‍കിയത്.

ക്ഷേത്ര സരസ്വതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ (കൊട്ടിലകത്ത് ) പുരസ്‌ക്കാരം കൈമാറി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, മുണ്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, ഉണ്ണികൃഷ്ണന്‍ സി, ശ്രീ പുത്രന്‍ തൈക്കണ്ടി, രാധാകൃഷ്ണന്‍ പി.പി, ബാലകൃഷ്ണന്‍ നായര്‍.എം, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദിഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടന്നു. സംഗീതകച്ചേരിയോടെ പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക സംഗീതോത്സവ പരിപാടികള്‍ക്ക് സമാപനമായി.