വൈദ്യുതി ചാര്‍ജ് വര്‍ധന; പ്രതിഷേധവുമായി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ്


കൊയിലാണ്ടി: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.അഷറഫ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, കെ.ടി.സുമ, എം.അഷറഫ്, വി.എം.ബഷീര്‍, ടി.കെ.റഫീഖ്, ടി.വി. ഇസ്മയില്‍, കെ.ടി.വി.റഹ്‌മത്ത്, ബാസിത്ത് മിന്നത്ത്, ഹാഷിം പി.പി. സംസാരിച്ചു.

ജനറല്‍ സെക്രട്ടറി എ.അസീസ് സ്വാഗതവും, ട്രഷറര്‍ എന്‍.കെ.അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.