ലോറി തട്ടി റയില്‍വേ ഗേറ്റ് തകരാറായി; ആനക്കുളം മുചുകുന്ന് റോഡില്‍ വാഹനങ്ങല്‍ ഗതാഗത തടസ്സത്തില്‍


കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ഗേറ്റ് ലോറി തട്ടി തകരാറിലായി. മുചുകുന്ന് ഭാഗത്ത് നിന്നും ആനക്കുളം ഭാഗത്തേക്ക് പോയ ലോറിയാണ് തട്ടിയത്. ട്രയിന്‍ വരുന്നതിനു മുന്‍പായി ഗേറ്റ് അടയ്ക്കുവാന്‍ പോവുമ്പോഴായിരുന്നു സംഭവം. പെട്ടെന്നെടുത്ത ലോറി ഗെയ്റ്റില്‍ തട്ടി ഗെയ്റ്റ് അടഞ്ഞു പോവുകയായിരുന്നു.

ട്രയിന്‍ പോവുമ്പോള്‍ വണ്ടികള്‍ നിര്‍ത്തിയിടാനുളള അലാറം മുഴക്കിയിരുന്നു. എന്നാല്‍ ഇതു വകവെയ്ക്കാതെ ലോറി ഉള്ളിലേക്ക് കയറ്റിയതാണ് അപകട കാരണമെന്ന് ഗെയിറ്റ് കീപ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നിലവില്‍ ആനക്കുളം- മുചുകുന്ന് ഭാഗത്തേക്കുളള ഗതാഗം നിര്‍ത്തി വച്ചിരിക്കുകയാണ്.