ഡാന്‍സും സ്‌കിറ്റും ഫാഷന്‍ ഷോയും; ആസ്വാദകര്‍ക്ക് വിരുന്നായി കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈറ്റ് കൊയിലാണ്ടി ഫെസ്റ്റ് 2023


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത് കൊയിലാണ്ടി ഫെസ്റ്റ്- 2023 അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ തുടക്കമായി. പരിപാടി കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത് രക്ഷാധികാരി റഹൂഫ് മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിനീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ഫര്‍വാനിയ ഹാമിദ് സലാഹ് സാദ് അല്‍ ദാസ് മുഖ്യാതിഥി ആയിരുന്നു. മുഖ്യാതിഥിയെ കൊയിലാണ്ടി ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ബേപ്പൂര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ‘ഉയരെ 2024’-ന്റെ പ്രഖ്യാപനം രക്ഷാധികാരി ബഷീര്‍ ബാത്ത നിര്‍വഹിച്ചു. സുവനീര്‍ രക്ഷാധികാരി പ്രമോദ് ആര്‍.ബി പ്രകാശനം ചെയ്തു. ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി ആശംസകള്‍ നേര്‍ന്നു.

മലയാളി മാംസ് മിഡില്‍ഈസ്റ്റ് കുവൈത്ത് ടീം, ഡി.കെ ഡാന്‍സ് വേള്‍ഡ്, ലക്ഷ്യ സ്‌കൂള്‍ ഓഫ് ഡാന്‍സ്, പഞ്ചാബി ഡാന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സ്-സ്‌കിറ്റും, കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത് വനിത വിങ് കിഡ്‌സ് ഫാഷന്‍ ഷോ മത്സരം, അതുല്‍ നറുകര, സജിലി സലീം, സലീല്‍ സലീം, ജിയോ ആന്റോ , ബിലാല്‍ കെയ്‌സ്, ജിയോ ജേക്കബ്, അബ്ദുല്‍ ഹകീം, മനോജ് ടീം എന്നിവര്‍ ചേര്‍ന്ന് നടത്തി.

മനോജ് കുമാര്‍ കാപ്പാട് മന്‍സൂര്‍ മുണ്ടോത്ത്, മുസ്തഫ മൈത്രി, ഷറഫ് ചോല, സുല്‍ഫിക്കര്‍, അസീസ് തിക്കോടി, അസീന അഷ്‌റഫ്, നജീബ് മണമല്‍, നജീബ് പി.വി, മാസ്തൂറ നിസാര്‍, ജോജി വര്‍ഗീസ്, അനു സുല്‍ഫി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റിഹാബ് തൊണ്ടിയില്‍ സ്വാഗതവും, ട്രഷറര്‍ സാഹിര്‍ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.