നഗരത്തെ അഞ്ച് മേഖലകളായി തിരിച്ച് ശുചീകരണം; നഗരസഭയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ശുചീകരണവും ശുചിത്വ സന്ദേശ റാലിയും
കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ശുചീകരണവും ശുചീകരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി സുധ ഉദ്ഘാടനം ചെയ്തു.
നഗരത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. മീത്തല കണ്ടി മുതല്‍ മാര്‍ക്കറ്റ് വരെയും മാര്‍ക്കറ്റ് മുതല്‍ എസ്.ബി.ഐ ബാങ്ക് വരെയും എസ്ബിഐ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയും മാര്‍ക്കറ്റും പരിസരവും ബസ്റ്റാന്‍ഡ് പരിസരവുമാണ് ശുചീകരിച്ചത്.
സന്നദ്ധ പ്രവര്‍ത്തകര്‍ , കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കെടുത്തു. ശുചീകരണത്തിലൂടെ ശേഖരിച്ച അജൈവ പാഴ് വസ്തുക്കള്‍ നഗരസഭ എംസിഎഫിലേക്ക് മാറ്റിയിട്ടുണ്ട്.
വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത് മാസ്റ്റര്‍, കെ.എ ഇന്ദിര ടീച്ചര്‍, കെ.ഷിജു മാസ്റ്റര്‍, സി. പ്രജില എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.