അനധികൃത മത്സ്യ ബന്ധനം; കൊയിലാണ്ടിയിലും പുതിയാപ്പയിലും എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന, നാല് ബോട്ടുകള്‍ പിടികൂടി
കൊയിലാണ്ടി: ചെറുമീന്‍ മത്സ്യ ബന്ധനം നടത്തിയ ബോട്ടുകള്‍ പിടികൂടി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയിലും പുതിയാപ്പയിലുമായി നാലു ബോട്ടുകളാണ് പിടികൂടിയത്.
പുതിയാപ്പയില്‍ ഇന്ന് നടന്ന പരിശോധനയിലും കൊയിലാണ്ടിയില്‍ ഇന്നലെ നടന്ന പരിശോധനയിലുമാണ് ബോട്ടുകള്‍ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ അറിയിച്ചു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി പി ഒ ശ്രീരാഗ്, റസ്‌ക്യൂ ഗാര്‍ഡ്മരായ സുമേഷ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, എ.എസ്.ഐ. രാജന്‍, സി പി.ഒ ജിതിന്‍ ദാസ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ വിഗ്‌നേഷ്, മിഥുന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.