വടകരയിൽ ബുള്ളറ്റും ലോറിയും കൂട്ടിയിച്ച് ചെമ്മരത്തൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
വടകര: ദേശീയപാതയില്‍ ചോറോട് പുഞ്ചിരി മില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെമ്മരത്തൂര്‍ അടുങ്ങേന സൂരജാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. സൂരജ് സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. ഛത്തീസ്ഗഡില്‍ സിഐഎസ്എഫില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ശില്‍പയാണ് ഭാര്യ. അച്ഛന്‍: വിജയരാഘന്‍. അമ്മ: സതി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.