കൊയിലാണ്ടിയില്‍ പതിനേഴുകാരന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പതിനേഴുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തുരുത്തിമുക്ക് ചാത്തോത്ത് കുഴിയില്‍ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2.20നായിരുന്നു സംഭവം. കേരള സമ്പര്‍ക്ക കാന്തി എക്‌സ്പ്രസ് തട്ടിയാണ് അപകടം.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.