ഹൃദയാഘാതത്തെ തുടർന്ന് വേളത്ത് യുവാവ് അന്തരിച്ചു


വേളം: വേളം പൂളക്കൂലിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു. മുപ്പത്തിമൂന്നുകാരനായ ദിപിനേഷ് ആണ് മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദിപിനേഷിനെ ആദ്യം അടുത്തുള്ള ക്ലിനിക്കിലും പിന്നീട് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

അമ്മ: ദേവി. ഭാര്യയും ഒന്നര വയസുള്ള മകളുമുണ്ട്.

Summary: The young man died due to a heart attack