കാൻസർ രോ​ഗബാധിതനായ അർഷാദിനായി കെെകോർത്ത് നാട്; ശ്രദ്ധേയമായി നമ്പ്രത്ത്കരയിലെ ബിരിയാണി ചലഞ്ച്


കീഴരിയൂർ: കാൻസർ രോഗബാധിതനായ കാനോത്തമിത്തൽ അർഷാദിന്റെ ചികിത്സാ സഹായത്തിനായി സംസ്കാര പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. നമ്പ്രത്ത്കര സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന പരിപാടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മൽ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്കാര പാലിയേറ്റീവ് കെയർ ചെയർമാൻ കാദർകുട്ടി ലുബ്സാഖിന് ബിരിയാണി ചലഞ്ചിന്റെ ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡന്റിന് നൽകി നിർവഹിച്ചു.

പാലിയേറ്റീവ് മെമ്പർമാർ, ശ്രീ വാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് വിദ്യാർത്ഥികൾ, സംസ്കൃത സർവകലാശാല ക്യാമ്പസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ, നാട്ടുകാർ, കനോത്ത് മിത്തൽ അർഷാദ് ചികിത്സാസഹായ സമിതി ചെയർമാൻ കെ സി രാജൻ, കൺവീനർ കെ എം സുനിൽ, വാർഡ് മെമ്പർ മോളി, അമൽ സരാഗ തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.

Summary:biriyani challange for cancer patient arshad