വിയ്യൂർ ശക്തന്‍കുളങ്ങര ക്ഷേത്രം ഇനി ആഘോഷ നാളുകളിലേക്ക്; പ്ലാവ് കൊത്തൽ ചടങ്ങോടെ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം
കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് രണ്ടു മുതല്‍ (കുംഭം പതിനെട്ട്) മാര്‍ച്ച് ഏഴുവരെയാണ് ഉത്സവാഘോഷം.
ഇന്ന് രാവിലെ നടന്ന പ്ലാവ് കൊത്തല്‍ ചടങ്ങുകളോടെ ഉത്സവാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വാടാക്കട ഗണേശന്റെ വീട്ടുപറമ്പിലെ പ്ലാവാണ് കൊത്തിയത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് ആറാം തിയ്യതി പുലര്‍ച്ചെ നടക്കുന്ന കനല്‍ നിവേദ്യത്തിനുവേണ്ടിയുള്ള പ്ലാവാണ് കൊത്തുന്നത്. ഓരോ വര്‍ഷവും പ്രദേശവാസികളാരെങ്കിലും നേര്‍ച്ചയായി നല്‍കുന്ന പ്ലാവാണ് മുറിക്കുന്നത്.
മാര്‍ച്ച് രണ്ടിന് ഉണിക്യാംകണ്ടി ചോയി കീഴരിയൂരിന്റെ പറമ്പില്‍ നിന്നും കൊടിയേറ്റത്തിനുള്ള മരംമുറിക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചുവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് ബ്രഹ്‌മശ്രീ കുബേരന്‍ സോമയാജിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും. മാര്‍ച്ച് ഏഴിന് രാത്രി കുളിച്ചാറാട്ടിന് ശേഷം വാളകം കൂടുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയാകും. 101 വാദ്യ കകാകാരന്മാരും അഞ്ചാനകളെയും പങ്കെടുപ്പിച്ചാണ് ആറാട്ട് എഴുന്നള്ളത്ത് നടക്കുക. സോപാന നിർത്തത്തിന് ശേഷമാണ് വാളകം കൂടുക.
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വെെവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. കൊടിയേറ്റ ദിവസം സമൂഹ സദ്യയും നാടകവും അരങ്ങേറും. മാർച്ച് മൂന്നിന് രാത്രി എഴ് മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരും ശുകപുരം രഞ്ജിത്തും നയിക്കുന്ന ഇരട്ടത്തായമ്പകയും എട്ട് മണിക്ക് കെെരളി കലാ- സാംസ്ക്കാരിക വേദി അനതരിപ്പിക്കുന്ന കെെരളി നെെറ്റഅ 2023 ഉം നടക്കും. മാർച്ച് നാലിന് തായമ്പക, മ്യൂസിക് നെെറ്റും. മാർച്ച് അഞ്ചിന് ഓട്ടം തുള്ളൽ, താമ്പക, ഗാനമേള എന്നിവയും ആറിന് രാവിലെ ആനയൂട്ട്, വിവിധ വരവുകൾ, ഭഗവതി തിറ, ആൽത്തറ വരവ്, പൊതുജന കാഴ്ച വരവ്, താലപ്പൊലി, പരദേവതയ്ക്ക് നട്ടത്തിറ എന്നിവ നടക്കും. ഏഴാംതിയ്യതി കാളിയാട്ട പറമ്പിൽ ഗുരുതി, ആറാട്ടിന് എഴുന്നള്ളപ്പ്, പാണ്ടിമേളം, സോപാന നൃത്തത്തിന് ശേഷം വാളകം കൂടും. തുടർന്ന് കരിമരുന്ന് പ്രയോഗം.