‘പാവപ്പെട്ട ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധം’; സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി


കൊയിലാണ്ടി: ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പാവപ്പെട്ട ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റെന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍ നേതൃത്വം നല്‍കി. രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ. സുരേഷ് ബാബു, പി.വി. ആലി, വല്‍സരാജ് കേളോത്ത്, സുരേഷ് ബാബു മണമല്‍, എം. ദൃശ്യ, രാമന്‍ ചെറുവക്കാട്, സായിഷ്, ശ്രീധരന്‍ നായര്‍, പുഷ്പ, എം.എം.ശ്രീധരന്‍, ടി. ദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.