കൊല്ലം അഞ്ചലില്‍ യുവ വനിതാ ഡോക്ടര്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍


കൊല്ലം: യുവ വനിതാ ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി ക്ലിനിക്ക് ഉടമയായ ഡോ. അരവിന്ദ് ദീക്ഷിതിന്റെയും റാണിമയുടെയും മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെയാണ് (സോനു) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു.

ചൊവ്വാഴ്ച രാത്രി അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

എം.ബി.ബി.എസിന് ശേഷം കര്‍ണ്ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചല്‍ പൊലീസ് കേസെടുത്തു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056