പ്രഷര്‍ ഷുഗര്‍ ഇ.സി.ജി പരിശോധന, വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം; 230 ഓളം ആളുകള്‍ക്ക് ആശ്വാസമായി രാജീവ് ഗാന്ധി ജീവകാരുണ്യ സഹായ സമിതി മുത്താമ്പിയുടെ മെഡിക്കല്‍ ക്യാമ്പ്
കൊയിലാണ്ടി: രാജീവ്ഗാന്ധി ജീവകാരുണ്യ സഹായസമിതി മുത്താമ്പിയും സഹാനിയ ഹോസ്പിറ്റല്‍ നന്തിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കോഴിക്കോട് ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. ബാബുരാജ് എം.കെ, വിജയലക്ഷ്മി ടീച്ചര്‍, ബാലകൃഷ്ണന്‍.എം.കെ, ശ്രീധരന്‍ നായര്‍, പുഷ്പശ്രീ, ബാലന്‍ കിടാവ്, രാജന്‍ പൊന്നിയത്ത്, റയീസ് കുന്നനാരി, ലത്തീഫ് ചാത്തന്‍ കള്ളി, മുഹമ്മദ്.എം, രവി കൊല്ലോറക്കല്‍, റസീന ആണ്ടാറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ക്യാമ്പിനോട് അനുബന്ധിച്ചു ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ഗൈനക്കോളജി, ഇ.സി.ജി, പ്രഷര്‍, ഷുഗര്‍ പരിശോധന എന്നിവ നടത്തി. 230 ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.