പച്ചക്കറി വിറ്റും പണം കണ്ടെത്തണം, കുഞ്ഞു ധാർമ്മിക്കിന്റെ ചികിത്സയ്ക്കായി; ആയിരത്തോളം കിറ്റുകൾ വിറ്റ് ചികിത്സ സമാഹരണത്തിലേക്ക് സംഭാവന നൽകി മുത്താമ്പി യൂത്ത് കോൺഗ്രസ്
മുത്താമ്പി: കുഞ്ഞു ധർമ്മിക്കിനായി അവർ ഒന്നിച്ചു, പച്ചക്കറി വിറ്റ് പണം കണ്ടെത്തി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ആണ് ലുക്കീമിയ ബാധിച്ച നാലര വയസുകാരൻ ധാർമിക്കിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തിയത്. പച്ചയായ സ്നേഹം പച്ചക്കറി വിറ്റ്’ എന്ന മുദ്രാവാക്യമുയർത്തി ആയിരത്തോളം പച്ചക്കറി കിറ്റുകൾ വിറ്റാണ് ഇവർ 60450 രൂപ സമാഹരിച്ചത്. ജവഹർ ബാൽ മഞ്ച് കൊയിലാണ്ടി ബ്ലോക്ക് ചെയർമാൻ റാഷിദ് മുത്താമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു.
രണ്ടര വർഷത്തോളമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു ധാർമ്മിക്. ചികിത്സയുടെ ഒരു ഘട്ടത്തിൽ രോഗം ഭേദമായെന്നും നഴ്സറിയിൽ പോവാമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകർത്ത് പെട്ടെന്നൊരു പനി വരികയും പരിശോധനയെത്തുടർന്ന് വീണ്ടും ലുക്കീമിയ ഗുരുതരമാം വിധം തിരിച്ചു വന്നിരിക്കയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ധാർമിക്കിനെ ഇപ്പോൾ എം.സി.സി.യിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരുകയാണ്. അപൂർവ്വമായ ഈ രോഗത്തിന് മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും അത്യന്തം സങ്കീർണ്ണമായ ഈ ചികിത്സ സി.എം.സി. വെല്ലൂരിൽ വെച്ച് നടത്തുന്നതാണ് സുരക്ഷിതം എന്നുമാണ് വിദഗ്ദ ഡോക്ടർമാരുടെ നിർദ്ദേശം.
നീരജ് നിരാല, നിതിൻ നടേരി, നജീബ് ഉറവങ്കര, ജിത്തു കണിയാണ്ടി, ബാലൻ കിടാവ്, ശ്രീധരൻ നായർ, പുഷ്‌പശ്രീ, രാജൻ പൊന്നിയത്ത്, ജാസിം എ.കെ, ആദിൽ എം.കെ, പ്രിത്വിരാജ്.എം, അക്ഷയ് പുതിയോട്ടിൽ എന്നിവർ പങ്കെടുത്തു.
ACCOUNT NUMBER
UNION BANK, KOYILANDY BRANCH
DHARMIK CHIKILSA SAHAYA COMMITTE, NADERI
A/C NO: 6111 0201 0010 923
IFSC CODE: UBIN 0561118