കര്‍ഷകര്‍ക്കായി മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.; ക്യാമ്പിനെത്തുന്നവര് മാര്‍ച്ച് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കല്ലേ
കൊയിലാണ്ടി: അഗ്രികള്‍ച്ചറിസ്റ്റസ് ആന്റ് വര്‍ക്കേഴ്സ് ഡെവലപ്പ്മെന്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കര്ഷകസേവ കേന്ദ്രം മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി കൃഷിഭവന്റെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആനക്കുളം – പിഷാരികാവ് ക്ഷേത്രകവാടത്തിന് സമീപം വെച്ച് ക്യാമ്പ് നടക്കും.
മണ്ണ് പരിശോധിക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ മാര്‍ച്ച് 5 ന് മുമ്പായി കൊല്ലം അനക്കുളം റെയില്‍വേ ഗേറ്റിനു പടിഞ്ഞാറുവശമുള്ള കൊയിലാണ്ടി അഗ്രിക്കള്‍ച്ചറിസ്റ്റസ് ആന്റ് വര്‍ക്കേഴ്സ് ഡെവലപ്പ്മെന്റ് വെല്‍ഫയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കര്‍ഷക സേവാകേന്ദ്രം വളം ഡിപ്പോയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ നമ്പര്‍: 0496-2623555, 9846260801.
Summary: Organizing soil testing camp for farmers in koyilandy