കണയങ്കോട് ജെ.സി.ബിയില്‍ നിന്നും റോഡില്‍ ഓയില്‍ ലീക്കായി; സ്കൂട്ടര്‍ വഴുതി വീണ് യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം റോഡില്‍ ജെ.സി.ബി യില്‍ നിന്നും ഓയില്‍ ലീക്കായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കണയംകോട് പാലത്തിന് വടക്കുവശത്താണ് ജെസിബിയില്‍ നിന്നും റോഡില്‍ ഓയില്‍ ലീക്കായത്.
ഇതുവഴി സഞ്ചരിച്ച ഒരു സ്കൂട്ടര്‍ വഴുതി വീണ് യാത്രക്കാരന് നിസ്സാരമായി പരിക്കേറ്റു. ഉടനെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡില്‍ പരന്ന ഓയില്‍ പൂര്‍ണമായും വെള്ളം ഉപയോഗിച്ച് മാറ്റുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ അനൂപ് ബി.കെ യുടെ നേതൃത്വത്തില്‍ എഫ്.ആര്.ഓമാരായ ഹേമന്ത് ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, നിതിന്‍രാജ്, േഹാംഗാര്ഡ് രാജേഷ് .പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.