പ്രിയ നേതാവിന്റെ ഓര്‍മ്മയ്ക്കായി; കോണ്‍ഗ്രസ് നേതാവ് പി. ബാലന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ബാലന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാന സമര്‍പ്പണം നടന്നു.
ശ്രദ്ധ ഗാലറിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ചിത്രകാരന്‍ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡണ്ട് എം.എം ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയി ദേവിക മുഖ്യാതിഥിയായി. ദേശീയ നേതാവ് വേണുഗോപാലന്‍ ടി.പി കൃഷ്ണന്‍ അനുസ്മരണ ഭാഷണം നടത്തി.
പ്രേമകുമാരി എസ്‌കെ, സിന്ധു പി.വി, ജന്നത്ത്, ഭാസ്‌കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാസുദേവന്‍ നന്ദി പറഞ്ഞു.