നന്തി ദയ സ്നേഹതീരം പാലിയേറ്റീവ് കെയര്‍ ജനകീയ ഫണ്ട് സമാഹരണത്തിന് തുടക്കം
നന്തി ബസാര്‍: നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയര്‍ ഫണ്ട് സമാഹരണത്തിന് തുടക്കമായി.
മന്മുഖം കടലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ചേര്‍ന്ന സാന്ത്വന സംഗമം വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് 2, 9 തിയ്യതികളിലായി ഇരുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ തിക്കോടി നന്തി മേഖലകളിലെ മൂവായിരത്തിലധികം വീടുകളില്‍ കയറി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണം നടത്തും. സാന്ത്വനം കുവൈത്ത് പ്രതിനിധി ഹനീഫ സ്റ്റാര്‍ അധ്യക്ഷതവഹിച്ചു.
ടി.കെ. അബ്ദുള്‍ കബീര്‍ സ്വാഗതവും പ്രശസ്ത മോട്ടിവേഷണല്‍ ട്രെയിനര്‍ അബ്ദുല്‍ ഗഫൂര്‍ തിക്കോടി സംഗമം നയിച്ചു. ഷെഫീഖ് പാലോളി ജനകീയ ഫണ്ട് ഉദ്ഘാടനം ചെയ്തു. കെ.പി നൗഷാദ് ഫണ്ട് ഏറ്റുവാങ്ങി. അബ്ദുഹിമാന് വര്‍ദ്, ബഷീര്‍ തൈക്കണ്ടി, ഒ.ടി. ഭാസ്കരന്, ടി.വി. മുഹമ്മദ് നജീബ്, കെ. ബഷീര്‍, റഷീദ് മണ്ടോളി, എരവത്ത് ഇബ്രാഹിംകുട്ടി, സഅദ് കടലൂര്‍, പി.ആര്.എ കരീം, ഹമീദ് കുറൂളി, ഷറഫു മിന്നത്ത് എന്നിവര്‍ സംസാരിച്ചു. അന്‍സീര്‍ .കെ നന്ദിയും പറഞ്ഞു.