പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍; ചിരാതുകള്‍ തെളിയിച്ച് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലി യുമായി എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയര്‍പ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകള്‍ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അര്‍പ്പിച്ചത്.

പരിപാടി ചെങ്ങോട്ടുകാവ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ചാത്തപ്പന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് എന്‍.എം നാരായണന്‍ അധ്യക്ഷത വഹിച്ചു.

ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ മോഹനന്‍, കെ.എം ബാലകൃഷ്ണന്‍ ടി.എം ഷീജ ,പികെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. ഉഷ ബാലകൃഷ്ണന്‍ സ്വന്തം കവിത അവതരിപ്പിച്ചു കൊണ്ടാണ് സമര്‍പ്പണം നടത്തിയത്. തുടര്‍ന്ന് പ്രാദേശികകലാകാരന്മാര്‍ ഒരുക്കിയ കലാപരിപാടികള്‍ നടന്നു.