വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം: കൊയിലാണ്ടിയില്‍ പന്തംകൊളുത്തി പ്രകടനവുമായി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മജി സ്തൂപത്തിന് സമീപം കെ.പി.സി.സി. അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.
ജില്ല ജനറല്‍ സെക്രട്ടറി കെ.എം. സുമതി, തങ്കമണി ചൈത്രം, വി.കെ.ലാലിഷ, കെ.വി.റീജ, വി.കെ.ദേവി, എസ്.കെ. പ്രേമകുമാരി, നിഷ പയറ്റുവളപ്പില്‍, ഷീബ സതീശന്‍, ടി.ദേവി, കെ.രേണുക, കെ.രജിത, ഷീബ പയറ്റുവളപ്പില്‍, ടി.രാധ, വി.ടി. ശാന്ത എന്നിവര്‍ നേതൃത്വം നല്‍കി.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ വരുത്തിയിരിക്കുന്നത്. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.