കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍നിര്‍മ്മാണം; താലപ്പൊലിയുടെ അകമ്പടിയോടെ രൂപകല്പന ചെയ്ത ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു. ശില്പി മംഗലാംകുന്ന് ശിവശക്തി കലാലയം നിന്നും ആദരവോടെ ഏറ്റുവാങ്ങി. ക്ഷേത്രം മേല്‍ശാന്തി ശ്രീനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃഷ്ണശിലകള്‍ സമര്‍പ്പണം ചെയ്തു.
പുതിയ കാവ് ക്ഷേത്ര പരിസരത്ത് നിന്നും നാദസ്വരലയത്തിന്റെയും പൂത്താലപ്പൊലിയുടേയും അകമ്പടിയോടെയാണ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ സര്‍വ്വശ്രീ. സി.പി. മോഹനന്‍, കെ.വി. രാഘവന്‍ നായര്‍, ടി.കെ. കുട്ടികൃഷ്ണന്‍ നായര്‍, കോലത്ത് കണ്ടി ഗംഗാധരന്‍ നായര്‍, ചേലാട്ട് ശിവരാമന്‍ നായര്‍, മാധവിയമ്മ ഗോകുല്‍, രേഖാസുരേഷ്, ഏ.കെ ശ്രീധരന്‍, സി.പി മനോജ് , ഇ.കെ.മോഹനന്‍, എന്‍.കെ സുരേഷ് ബാബു, കെ.കെ വിജയന്‍, ബാലന്‍ നായര്‍ പാത്യരി, സുധീര്‍ കെ വി, ശാരദാമ്മ തെക്കെയില്‍, ശൈലജാ ദേവന്‍,അഞ്ജു. ടി.കെ സുജാത മോക്ഷമി എന്നിവര്‍ പങ്കെടുത്തു.