കെമിക്കലുകള്‍ വേണ്ട, ഏറെ സമയം ചെലവഴിക്കേണ്ട; മുടി കൊഴിച്ചില്‍ തടയാന്‍ പേരയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുടികൊഴിച്ചില്‍ ഇത് ബഹുഭൂരിക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍, മലിനീകരണം അങ്ങനെ മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്. മുടികൊഴിച്ചിലിന് പ്രതിവിധി തേടി പലതരം കെമിക്കലുകള്‍ക്ക് പിന്നാലെ പോയി അതിന്റെ ദോഷങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടിവരുന്നവരുമുണ്ട്. പ്രകൃതി ദത്തമായ ചില പൊടിക്കൈകളിലൂടെ മുടികൊഴിച്ചില്‍ കുറേയെങ്കിലും കുറയ്ക്കാനാവും. അതിന് സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് പേരയില.
പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകളും ക്വെര്‍സെറ്റിന്‍ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകള്‍. പേരയില വളരെ സിംപിളായ ഒരു രീതിയില്‍ ഉപയോഗിച്ച് മുടി വളരാന്‍ വഴിയുണ്ടാക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിയുടെ ഒരു പിടി പ്രശ്നങ്ങള്‍ക്കും മരുന്നാണിത്. ഉണ്ടാക്കാന്‍ ഏറെ എളുപ്പവും.
നമ്മുടെ മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യകമായ പോഷകങ്ങളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇതില്‍ വിറ്റാമിന്‍ ബി, സി എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ കൊളാജന്‍ നില വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റല്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി-മൈക്രോബയല്‍ ഗുണങ്ങള്‍ ഇത് തലയോട്ടിക്ക് നല്‍കും.
ഇലകളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി യുടെ ഉള്ളടക്കം മുടി വളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും, അതേസമയം ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ഉള്ളടക്കം സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ തലമുടിയില്‍ ഉണ്ടാക്കുന്ന അസ്വാഭാവികതകളില്‍ നിന്നും സംരക്ഷണം നല്കുന്നു. ഇലകളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിനുകളായ ബി, സി എന്നിവ ഹെയര്‍ ഫോളിക്കിളുകളെ പരിപോഷിപ്പിക്കാനും മുടിയുടെ വേഗത്തിലുള്ള വളര്‍ച്ചയെ മികവുറ്റതാക്കാനും സഹായിക്കും.
മുടികൊഴിച്ചില്‍ തടയാന്‍ പേരയില എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. തീരെ മൂപ്പില്ലാത്തതും അധികം മൂപ്പായതുമല്ല, ഒരു ഇടത്തരം പരുവത്തിലുള്ളതാണ് കൂടുതല്‍ നല്ലത്. ഇത് ഒരു പിടി എടുത്ത് നല്ലതു പോലെ കഴുകി വൃത്തിയാക്കാണം. ഇത് പിന്നീട് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ അടച്ചു വച്ചു വേണം, തിളപ്പിയ്ക്കുവാന്‍. ഇലയുടെ നിറം പോയി വിളറിയ നിറം വരുമ്പോള്‍ ഇലയിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്കിറങ്ങി എന്നുറപ്പിയ്ക്കാം. പിന്നീട് ഇത് വാങ്ങി വയ്ക്കുക.
ഈ വെള്ളം ചൂടാറിയ ശേഷം വേണം, ഉപയോഗിയ്ക്കുവാന്‍. ആദ്യം മുടി നല്ലതു പോലെ ചീകുക. പിന്നീട് ഈ വെള്ളം ശിരോചര്‍മത്തിലും മുടിത്തുമ്പു വരേയും പുരട്ടുക. സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് സ്പ്രേ ചെയ്താലും മതിയാകും. ഇത് മുടിയില്‍ അര മണിക്കൂര്‍ ശേഷം വയ്ക്കുക. പിന്നീട് കഴുകാം. കഴുകിയില്ലെങ്കിലും കുഴപ്പമല്ല. കാരണം ഇതിന് പ്രത്യേകിച്ചൊരു പശപശപ്പോ ദുര്‍ഗന്ധമോ ഉണ്ടാകില്ല. മുടി നല്ലതു പോലെ വളരാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് ദിവസവും ചെയ്താല്‍ അത്ര ഗുണം എന്നു പറയാം.
Summary: Use guava leaves to prevent hair fall