ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി; കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകളെന്ന് കേന്ദ്രമന്ത്രി, മറുപടി ഷാഫി പറമ്പിൽ എംപി ഉന്നയിച്ച ചോദ്യത്തിന്


ന്യൂഡൽഹി: 100% ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള കർമ്മ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കി വരുന്നതായി കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ കേരളത്തിന് നൽകിയത് കേവലം 21.63 ലക്ഷം കണക്ഷനുകൾ മാത്രം. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ഷാഫി പറമ്പിൽ എംപി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകവേയാണ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആർ പാട്ടേൽ കണക്കുകൾ വ്യക്തമാക്കിയത്. കേരളത്തിലെ ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ടി 2019 മുതൽ 2024 -25 കാലയളവിലേക്ക് 8200 കോടി രൂപ അനുവദിച്ചതായും അതിൽ 6366 കോടി സംസ്ഥാനം ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.