പയ്യോളിയില്‍ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി ; പ്രതിരോധ നടപടികളുമായി ആരോഗ്യവിഭാഗം
പയ്യോളി: പയ്യോളി നഗരസഭയില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ച് നഗരസഭ അധികൃതര്‍. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പടെയാണ് സന്ദര്‍ശിച്ചത്. രണ്ട് ദിവസം മുന്‍പാണ് കടുത്ത പനിയെ തുടര്‍ന്ന് തൊഴിലാളി ചികിത്സ തേടിയത്.
മലമ്പനി ബാധിച്ച തൊഴിലാളിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുകയും വേണ്ട ചികിത്സകള്‍ നല്‍കിയതായും അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇയാള്‍ കുറച്ചുദിവസങ്ങളായിട്ടേയുള്ളു സ്ഥലത്ത് എത്തിയിട്ടുള്ളുവെന്നും കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളിളെ വിശദമായി ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ മറ്റാര്‍ക്കും മലമ്പനി സ്ഥരീകരിച്ചിട്ടില്ലെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
സമീപത്ത് ക്ലോറിന്‍ ശുദ്ധീകരണം നടത്തുകയും പ്രദേശവാസികള്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ബോധവല്‍ക്കരണം നല്‍കിയതായും അദ്ദേഹം പറഞ്ഞു. എച്ച്.ഐ മേഘനാഥന്, എച്ച്.എസ്.എ ലതീഷ്, ജെ.എച്ച്.ഐ രജനി, ആശാവര്‍ക്കര്‍ എന്നിവരായിരുന്നു സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.