ശുചിത്വമാലിന്യ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിന് പകര്‍ന്നു നല്‍കുക; കൊയിലാണ്ടി നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ ഹരിതസഭ ചേര്‍ന്നു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇഎംഎസ് ടൗണ്‍ഹാളില്‍ വെച്ച് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ച സഭയില്‍ നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, ശുചിത്വമാലിന്യ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ കുട്ടികളിലൂടെ സമൂഹത്തിന് പകര്‍ന്നു നല്‍കുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിദ്യാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കുട്ടികളുടെ ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭ തല റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരിയും ഹരിത സഭയില്‍ വന്ന കാര്യങ്ങളെക്കുറിച്ച് ക്രോഡീകരിച്ച് നഗരസഭ ക്ലിന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍ സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില സ്വാഗതം പറഞ്ഞ സഭയില്‍ നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
ഹരിത സഭയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത് മാസ്റ്റര്‍, കെ എ ഇന്ദിര ടീച്ചര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ് നന്ദി പറഞ്ഞു.