സംഘപരിവാര്‍ ഭീകരതയ്ക്കും ഭരണകൂട നിസ്സംഗതയ്ക്കുമെതിരെ പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് നൈറ്റ്മാര്‍ച്ച്


പേരാമ്പ്ര: മോദിഭരണകൂടങ്ങളുടെ നിസ്സംഗതക്കുമെതിരെയും ഉത്തര്‍പ്രദേശിലെ സംബലില്‍ ഷാഹി ജുമാമസ്ജിദ് സര്‍വ്വേയുടെ പേരില്‍ സംഘ് പരിവാര്‍ നടത്തിയ ഭീകരതെക്കെതിരെയും, അഞ്ച്‌പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ബസ്റ്റ്സ്റ്റാന്‍ഡില്‍ സമാപിച്ചു.


സമാപനയോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി എ.അസീസ് ഉദ്ഘാടനം ചെയ്തു. ഇ.ഷാഹി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി. റസാഖ് സ്വാഗതവും ആര്‍.കെ മുഹമ്മദ് നന്ദിയും പറഞ്ഞു. ആര്‍.കെ. മുനീര്‍, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, ശിഹാബ് കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് സി.പി ഹമീദ്, സി. മൊയ്തു, പി.കെ. റഷീദ്, കെ.സി മുഹമ്മദ്, സി.കെ. ആഫിസ്, ആര്‍.എം നിഷാദ്, സെയ്ത് അയനിക്കല്‍, റാഫിക്കക്കാട്, ടി.സി. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.