സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ സാധ്യത; രാത്രിയും പകലും വ്യത്യസ്ത നിരക്ക് വന്നേക്കാമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ഉണ്ടായേക്കാന്‍ സാധ്യത. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞു.
ആഭ്യന്തര ഉല്പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെ നിരക്കുവര്‍ധന നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്.
അതേ സമയം യൂണിറ്റിന് 34 പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. രാത്രിയും പകലും വ്യത്യസ്ത നിരക്ക് വന്നേക്കാമെന്നും കെഎസ്ഇബി അറിയിച്ചു.