കൊട്ടിക്കയറി കുരുന്നുകള്‍; ചെണ്ടമേളത്തില്‍ അരങ്ങേറ്റംകുറിച്ച് പൂക്കാട് കുഞ്ഞി ഒളങ്ങര ക്ഷേത്ര ഗണേശ കലാമന്ദിരത്തിലെ വിദ്യാര്‍ത്ഥികള്‍


ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രം വാദ്യസംഘത്തിന്റെ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഗണേശ കലാമന്ദിരത്തിലെ വിദ്യാര്‍ഥികളുടെ അരങ്ങേറ്റമാണ് നടന്നത്.

കലാമന്ദിരത്തിലെ ചെണ്ട ആശാന്‍ കെ.വി. രാജേഷ് ന്റെ കീഴില്‍ പരിശീലനം ലഭിച്ച ആറ് വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റംകുറിച്ചത്.

പഞ്ചാരിമേളത്തിലെ ഒന്നും രണ്ടും മൂന്നും കാലങ്ങള്‍ കൊട്ടികൊണ്ടാണ് ഹരിശ്രീ കുറിച്ചത്. കാശിനാഥ്, നിരണ്‍ ദേവ്, ഹരിബാല അനയ, ധ്യാന്‍ചന്ദ്, അഭയദേവ് എന്നീ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അരങ്ങേറ്റത്തില്‍ പങ്കെടുത്തത്.