ജെ.സി.ഐ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; 43മത് പ്രസിഡണ്ടായി ഡോ അഖില്‍ എസ് കുമാര്‍


കൊയിലാണ്ടി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നവംബര്‍ 28ന് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്. ഡോ അഖില്‍.എസ്. കുമാര്‍ (പ്രസിഡന്റ്), ഡോ. സൂരജ് എസ്.എസ് (സെക്രട്ടറി), ഡോ. നിവേദ്. അമ്പാടി (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

ജെ.സി.ഐ കൊയിലാണ്ടിയുടെ യുവ സംരംഭകര്‍ക്കുള്ള ടൊബിപ് അവാര്‍ഡ് സമദ് മൂടാടിയും കമല്‍ പത്ര അവാര്‍ഡ് ഫൈസല്‍ മുല്ലാലയവും ഏറ്റുവാങ്ങി. സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ അവാര്‍ഡ് നല്‍കി ഷൈമ.എന്‍.കെ (നഴ്‌സിംഗ് അസിസ്റ്റന്റ്), സല്യൂട്ട് ദി ടീച്ചര്‍ അവാര്‍ഡ് നല്‍കി ബീന ടീച്ചറെയും ആദരിച്ചു. ചടങ്ങില്‍ പ്രമോദ് കുമാര്‍, അരുണ്‍ എന്നിവര്‍ മുഖ്യാതിഥി ആയിരുന്നു. അജീഷ് ബാലകൃഷ്ണന്‍, അശ്വിന്‍ മനോജ്, ഗോകുല്‍ ജെ.ബി എന്നിവര്‍ സംസാരിച്ചു.

2024-25 വര്‍ഷങ്ങളില്‍ നടത്താനിരിക്കുന്ന പ്രോജെക്ടുകളായ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം അലര്‍ട്ട് കൊയിലാണ്ടി, ഹെല്‍ത്ത് ക്ലബ് സിനെര്‍ജി, വിദ്യാര്‍ത്ഥി ശാക്തീകരണ പദ്ധതി എമ്പവര്‍ യു, വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റ്, ഫീഡിങ് ബൂത്ത് എന്നിവ പ്രസിഡന്റ് ഡോ അഖില്‍.എസ് കുമാര്‍ പ്രഖ്യാപിച്ചു.