‘വര്‍ണോത്സവം 2024’; പങ്കെടുത്തത് നിരവധി കുട്ടികള്‍, കീഴരിയൂര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് വേദിയായി കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാള്‍


കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവമായ ‘വര്‍ണോത്സവം 2024’ അരങ്ങേറി. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ശാരിക എ കെ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐ സജീവന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ സുനിത ബാബു, വാര്‍ഡ് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍, മെമ്പര്‍ മാരായ കെ.സി രാജന്‍, ഗോപാലന്‍ കെ, ജലജ കെ.കെ, പഞ്ചായത്ത് സെക്രട്ടറി സുനിലാകുമാരി, കെ.ടി രാഘവന്‍, ഒ.കെ കുമാരന്‍, പി.പി നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അങ്കണവാടി വര്‍ക്കര്‍ പി.കെ ഗീത നന്ദിയും പറഞ്ഞു.