റേഷന്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം


കോഴിക്കോട്: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് (ബിപിഎല്‍-പിങ്ക്) മാറ്റുന്നതിന് അര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നല്‍കാം. സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885, സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്ത്-0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.

Summary: Online application can be made till December 10 for transfer of ration card to BPL category.