കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 3 ന് ഉച്ച രണ്ട് മണിക്ക് നടത്തും.

ബിഎസ്‌സി നഴ്‌സിങ് ബിരുദം/ജനറല്‍ നഴ്‌സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്ന് എച്ച് ഡി എസ് ഓഫീസില്‍ എത്തണം.