കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി


 

കൊയിലാണ്ടി: പന്തലായനി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. നടേരി-മരുതൂര്‍ കിഴക്കില്‍ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ ധനീഷിന്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

അച്ഛന്‍: നാരായണന്‍. അമ്മ: കമല. ഭാര്യ: നവ്യശ്രീ. സഹോദരി: ധന്യ. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.