കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാര്‍ഡ് വിഭജനം അശാസ്ത്രീയമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാര്‍ഡ് വിഭജനം അശാസ്ത്രീയമായും പ്രകൃദിദത്തമായ അതിരുകള്‍ ഇല്ലാതെയും ജനസംഖ്യാനുപാതം കൃത്യമല്ലാതെയുമാണ് നടത്തിയതെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയോഗം പ്രതിഷേധിച്ചു.
പ്രസിഡണ്ട് എന്‍. മുരളീധരന് തോറോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ നടേരി ഭാസ്ക്കരന്‍, മനോജ് പയറ്റുവളപ്പില്‍, സി. ഗോപിനാഥ്, ഉണ്ണികൃഷ്ണന് മരളൂര്‍, അജയ് ബോസ്, സി.പി. മോഹനന്, പി.വി. ആലി, കെ. ഉണ്ണികൃഷ്ണന്, വി.കെ. സുധാകരന്, അന്‍സാര്‍ കൊല്ലം, രമ്യമനോജ്, പി.ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.