സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ
കോഴിക്കോട്: സ്വര്‍ണ്ണവിലയില്‍ ഇടിവ്. വലിയ വര്‍ദ്ധനവ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വര്‍ണ്ണവിലയില്‍ ഒറ്റയടിക്ക് 1,320 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയുടേയും ഗ്രാമിന് 165 രൂപയുടേയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 140 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്.
ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വര്‍ണവില പവന് 4,000 രൂപയോളം കുറഞ്ഞിരുന്നു. അതിനുശേഷം ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായിരിത്തുന്നത്.
യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും ക്രിപ്റ്റോകറന്‍സികള്‍ നേട്ടം കൊയ്യാന്‍ തുടങ്ങിയതോടെയാണ് രാജ്യാന്തരതലത്തില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ റിപ്പോര്‍ട്ട് ചെയ്ത എക്കാലത്തെയും ഉയര്‍ന്ന വില.
Summary: Fall in gold prices