സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ജൂഡോയില്‍ സ്വര്‍ണ മെഡല്‍ നേട്ടം കൊയ്ത് ഇരിങ്ങത്ത് സ്വദേശിനി ഇന്‍ഷ
തുറയൂര്‍: എറണാകുളത്ത് നടന്ന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേട്ടവുമായി ഇരിങ്ങത്ത് സ്വദേശിനി ഇന്‍ഷ. അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 63 കിലോഗ്രാം ജൂഡോ മത്സരത്തിലാണ് ഇന്‍ഷ മെഡല്‍ നേടിയത്.
തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു.
ഡിസംബര്‍ ആറിന് നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ മത്സരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്‍ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അഞ്ച് വയസുമുതല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്നുണ്ട്. പയ്യോളിയില്‍ സുനി മാസ്റ്ററുടെ കീഴില്‍ കരാട്ടെ പരിശീലനമാണ് ആദ്യം തുടങ്ങിയത്. പിന്നീട് പതിയെ ജൂഡോയിലേക്കും മാറി. ഇതിനകം നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. നേരത്തെ സബ് ജൂനിയര്‍ വിഭാഗത്തിലും സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയിരുന്നു.
ഇരിങ്ങത്ത് സ്വദേശി മുജീബ് റഹ്‌മാന്റെയും ഷംനയുടെയും മകളാണ്. ഐന സഹോദരിയാണ്.