തിക്കോടിയില്‍ അടിപ്പാത ലഭിക്കുന്നത് വരെ ശക്തമായ പോരാട്ടം തുടരും; അടിപ്പാത അനുവദിച്ചുതരാത്ത സര്‍ക്കാരുകളുടെ നിലപാടിനെതിരെ ജനകീയ കണ്വെന്ഷന് ചേര്‍ന്നു
തിക്കോടി: തിക്കോടിയില്‍ അടിപ്പാത ലഭിക്കുന്നത് വരെ ശക്തമായ പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ച് ജനകീയ കണ്വെന്ഷന്.
തിക്കോടിയില്‍ ചേര്‍ന്ന യോഗം ആര്.എം.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വേണു ഉദ്ഘാടനം ചെയ്തു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് തിക്കോടിയില്‍ നടക്കുന്ന അടിപ്പാത സമരം 3 വര്‍ഷം പിന്നിട്ടത്തിന് കാരണം കരാറു കമ്പനിയും, ഭരണ കൂടവും നടത്തുന്ന അഴിമതിയുടെ ഭാഗമാണെന്നും ഈ അഴിമതി കാരണം ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അധികാരികളുടെ മുന്നില്‍ കൊണ്ടുവരാന്‍ സ്ഥലം എം.എല്‍.യ്ക്ക് പോലും സാധിക്കുന്നില്ലെന്ന് എന്‍ .വേണു പറഞ്ഞു.
തിക്കോടിയില്‍ അടിപ്പാത ലഭിക്കാത്തതിന് കാരണം കളക്ടര്‍ നല്കുന്ന റിപ്പോര്‍ട്ടാണെന്നും ഈ റിപ്പോര്‍ട്ട് തിരുത്താന്‍ ജന പ്രതിനിധികള്‍ക്കോ ഗവണ്മെന്റിനോ സാധിക്കാത്തത് ഉദ്യോഗസ്ഥ, ഗവര്‍മെന്റ് ഒത്തു കളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍കിഫില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി രമേശന്, സഹദ് പുറക്കാട്, പി.വി അബ്ദുല്‍ അസീസ്, ഫൈസല്‍ പുറക്കാട്, വാര്‍ഡ് മെമ്പര്‍ ഉസ്ന, പി.വി സുഹറ എന്നിവര്‍ സംസാരിച്ചു. ടി.പി ശശീന്ദ്രന് സ്വാഗതവും എം.സി ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.