രണ്ടര വര്‍ഷമായിട്ടും സേവന വേതന വ്യവസ്ഥ കരാര്‍ പുതുക്കിയില്ല; കൊയിലാണ്ടിയില്‍ നാളെ ചുമട്ടുതൊഴിലാളികളുടെ സൂചനാ പണിമുടക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ ചുമട്ടുതൊഴിലാളികളുടെ സൂചനാപണിമുടക്ക്. രണ്ടരവര്‍ഷമായിട്ടും സേവനവേതന വ്യവസ്ഥ കരാര്‍ പുതുക്കാത്ത വ്യാപാരവ്യവസായി ഏകോപനസമിതിയുടെ നയത്തിനെതിരെയാണ് പണിമുടക്ക് നടത്തുന്നത്.

കൊയിലാണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ഐ.ടി.യു പ്രസിഡണ്ട് അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്മയില്‍ എന്‍.വി സ്വാഗതം പറഞ്ഞു. പി.നാരായണന്‍, കെ.കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പി.എം സത്യന്‍ നന്ദി പറഞ്ഞു. കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രകടനത്തിന് കെ.കെ സന്തോഷ് നേതൃത്വം നല്‍കി.