കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത് ഉണ്ണികുളം സ്വദേശിയായ യുവാവ്
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത് ഉണ്ണികുളം സ്വദേശി. ഉണ്ണികുളം ശാന്തിനഗര്‍ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (21) ആണ് മരിച്ചത്. എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍സ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്.
പാലത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും വലയെറിഞ്ഞ് പരിശോധിക്കുകയും ചെയ്തു.
കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആളെ കണ്ടെത്തുകയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്: അലാവുദ്ദീന്‍. മാതാവ് :മുംതാസ്
സഹോദരങ്ങള്‍ : അഭിഷര്‍, മുസവ്വിയര്‍.