കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം; ആളെ നാട്ടുകാരും ഫയര്‍ഫോഴ്സും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത് വിദ്യാര്‍ഥിയെന്ന് സംശയം. കൈ ഞരമ്പ് മുറിച്ചശേഷം ആണ്‍കുട്ടി പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കണ്ട മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടന്‍ തന്നെ പുഴയില്‍ തിരച്ചില്‍ നടത്തുകയും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആളെ കരയ്ക്കെടുക്കുകയുമായിരുന്നു.
കുട്ടിയെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാര്‍ക്ക് പുറമേ ഫയര്‍ഫോഴ്സും തിരച്ചിലില്‍ സജീവമായിരുന്നു.
Summary: The student jumped from the Kanayankot bridge; Locals and firemen rescued the man and took him to the hospital